നിങ്ങൾക്ക് കരച്ചിൽ വരുമ്പോൾ
നിങ്ങളൊരു കൊമേഡിയനാകൂ.....
കാരണം;
ഏറ്റവും നല്ല ഹാസ്യമാണ് സങ്കടം.
ഉള്ള് വിങ്ങിപ്പൊട്ടുമ്പോഴൊക്കെ
നമ്മളറിയാതെ ഒരു നർമ്മഭാഷി
പുറത്തുചാടാൻ വെമ്പുന്നത്
ശ്രദ്ധിച്ചാൽ തിരിച്ചറിയാം.
ഏറ്റവും ശുദ്ധമായ, ദ്വയാർത്ഥമുള്ള
തമാശ പുറത്തുവരുന്നത് ഉള്ളിൽതീയൊളിപ്പിക്കുമ്പോഴാണ്.
അത് മറ്റുള്ളവരെ പൊട്ടിച്ചിരിപ്പിക്കും;
ഒരു പക്ഷെ നിങ്ങളേയും...
ചിരിയിലൂടെ, ചിരിപ്പിക്കലിലൂടെ
സ്വന്തം സങ്കടം അലിഞ്ഞുതീരുമ്പോൾ
നിങ്ങൾ ഉറപ്പായും തിരിച്ചറിയും,
വെറുതെ കരഞ്ഞുതീർക്കേണ്ടതല്ല
വേദനയെന്ന്....!
വേദന ചിരിച്ചു തീര്‍ക്കേണ്ടതാണെന്ന്, അല്ലെ? കൊള്ളാം. നല്ല ചിന്ത. ഉള്ളില്‍ വേദന ഒളിപ്പിച്ചു ചിരിക്കുന്ന എത്രയോ മുഖങ്ങള്‍ ഉണ്ടാവും.
ReplyDeleteഉള്ളെഴുത്ത്....ഉം
ReplyDeleteഇത് ഉള്ളില്‍ നിന്ന് തന്നെ എഴുതിയതാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാം. ഉള്ളിലുള്ള ദുഃഖം പുറത്താവുമെന്ന് തോന്നുന്ന അവസരങ്ങളില്‍ അറിഞ്ഞോ അറീയാതെയോ വരുന്നൊരു നര്‍മ്മത്തിന്‍റെ കൂട്ട് പിടിച്ച് രക്ഷപെടുന്ന അവസ്ഥ. ഒരു ആശ്വാസം.
പഷ്‌കേ....വിശ്വസിക്കാന്‍ പറ്റാത്ത ഒന്നുണ്ട്. “കവിത” എന്നത് :)
ആശംസകള്‍!
അതെ അത് ശരിയാണ്. എന്നും ചിരിച്ചും/ചിരിപ്പിച്ചുകൊണ്ടിരിക്കുന്നവന്റെയുള്ളിലുള്ള വേദന അത് ആഴത്തിലുള്ളതായിരിക്കും. ഗുഡ് തോട്ട്.
ReplyDeleteണിം ണിം
ReplyDeleteഇത് പൂട്ട്യാ