Friday, 20 May 2011

മൊഴി-2

‘തുറന്നുവച്ച എന്റെ ഓർമ്മപ്പുസ്തകത്തിൽ
ഒടിഞ്ഞുമടങ്ങിയ അവസാന പേജിലായിരുന്നു
നീ കാണാതെ പോയ എന്റെ ഹൃദയം..,
കാണാതെ പോയ വാക്യം പ്രണയവും..
കുന്നിറങ്ങിപ്പോയ സ്വപ്നങ്ങൾ
വാർദ്ധക്യം മറന്ന് ഇപ്പോഴും ശ്രമിക്കുന്നുണ്ട്;
തിരിച്ചു കയറാനാവില്ലെന്നറിഞ്ഞിട്ടും...
നേടിയത് നഷ്ടപ്പെടാമെന്നും,
നഷ്ടപ്പെട്ടത് തിരിച്ചുകിട്ടാമെന്നും
സ്വപ്നങ്ങൾ വെറുതെ സ്വപ്നം കാണാറുണ്ട്
ഞാനറിയാതെ ഇടയ്ക്കിടെ....’

11 comments:

  1. തുറന്നുവച്ച എന്റെ ഓർമ്മപ്പുസ്തകത്തിൽ
    ഒടിഞ്ഞുമടങ്ങിയ അവസാന പേജിലായിരുന്നു
    നീ കാണാതെ പോയ എന്റെ ഹൃദയം

    Wow.

    ReplyDelete
  2. ആദ്യ വരി തന്നെ വളരെ നന്നായി

    ReplyDelete
  3. ബൈജൂസ്, അനുരാഗ്..
    നന്ദി..!!!

    ReplyDelete
  4. ബൂലോകത്തെ പുതിയ താരമാണല്ലെ. സ്വാഗതം
    മൊഴികള്‍ മനോഹരമായിട്ടുണ്ട്.

    “കവിതയല്ല, വെറുതെ ചില മൊഴികൾ“ എന്ന് ആദ്യമേ പറഞ്ഞിരിക്കുന്നത് കൊണ്ട് ക്ഷമിച്ചു. എങ്കിലും കവിത തന്നെയെന്ന് ലേബലില്‍ :)

    ആശംസകള്‍.

    ReplyDelete
  5. കവിത ഇഷ്ടപ്പെട്ടു. പ്രത്യേകിച്ചും ആദ്യത്തെ കറച്ച് വരികൾ. ഇനിയും എഴുതൂ, വായിക്കാൻ തീർച്ചയായും വരാം.
    സമയം കിട്ടുമ്പോൾ ദാ ഇവിടെ വരൂട്ടൊ.

    കമന്റിടുമ്പോഴുള്ള വേർഡ് വേരിഫിക്കേഷൻ എടുത്തു മാറ്റുന്നത് നല്ലതായിരിക്കും.
    കാണാം.

    ReplyDelete
  6. സൂപ്പര്‍..
    തിരിച്ചു കയറാനാവില്ലെന്നറിഞ്ഞിട്ടും., ശരിയാണ്..

    ReplyDelete
  7. ചെറുത്: നന്ദി.. നന്ദി.. സ്നേഹം...
    ഹാപ്പി ബാച്ചിലേഴ്സ്: ഞാൻ ഹാപ്പിയായി ഈ വരവിൽ. സമയം കിട്ടുമ്പോഴൊക്കെ ബ്ലോഗ് വായിക്കാൻ വരാം. വേർഡ് വെരിഫിക്കേഷൻ മാറ്റാം. പഠിച്ചുവരുന്നതേയുള്ളൂ.
    നിശാസുരഭി: ബ്ലോഗിൽ എപ്പോഴും കണ്ടിട്ടുള്ള പേരാണ് നിശാസുരഭിയുടേത്. ഇവിടെ വന്നപ്പോൾ, വായിച്ചപ്പോൾ, അഭിപ്രായമിട്ടപ്പോൾ ഒരു പാടൊരുപാട് സന്തോഷം.

    ReplyDelete
  8. ഒന്നൂടെ വന്ന് നോക്കിയതാ, ആരെന്നറിയാന്‍.. ;)

    (ബ്ലോഗിൽ എപ്പോഴും കണ്ടിട്ടുള്ള പേരാണ് നിശാസുരഭിയുടേത്... = അപ്പൊ സൂക്ഷിക്കണമല്ലോ, ഹിഹിഹി)

    ReplyDelete
  9. നന്നായി .......ബൂലോകത്ത് സജീവമാവൂ ,,,,,,,,,,,ആശംസകള്‍ ..

    ReplyDelete
  10. നിശാസുരഭി: ബ്ലോഗ് തുടങ്ങിയത് ഇപ്പോഴാണെങ്കിലും ബ്ലോഗ് വായനയ്ക്ക് മുടക്കമുണ്ടായിരുന്നില്ല. പല എഴുത്തുകാരേയും അങ്ങനെ അറിയാം.
    അബ്ദുൽ മാഷെ: നന്ദി..തീർച്ചയായും.
    സന്തോഷ് മാഷെ: താങ്ക്സ്.

    ReplyDelete